ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻറെ പുഷ്പ 2. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനമാണ് പുറത്തുവരുന്നത്.
നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിൻ്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം ചിത്രത്തിൻ്റെ അണിയറപ്രവർത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നൽകിയിട്ടില്ല. എന്നാൽ താരവും നെറ്റ്ഫ്ലിക്സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തുക.
പുഷ്പയിലൂടെ 2021-ലെ മികച്ച നടനുള്ള ദേശീയ അവാർഡും അല്ലു അർജുൻ കരസ്ഥമാക്കിയിരുന്നു. 2021ൽ പുറത്തുവന്ന 'പുഷ്പ'യിലൂടെ നടൻ്റെ ജനസ്വീകാര്യത പതിന്മടങ്ങു വർധിച്ചിരുന്നു. പാൻ ഇന്ത്യൻ തലത്തിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിൻ്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
© Copyright 2023. All Rights Reserved