ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേർക്ക് പരിക്കേറ്റു. ഇവരി ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു.
-------------------aud--------------------------------
അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സൗത്ത് ടെക്സസിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ ലൂപ് 463ൽ വിക്ടോറിയ സിറ്റിയിലാണ് വിമാനം ഇറക്കിയത്. വൈകുന്നേരം മൂന്ന് മണിയോടെ ഹൈവേയ്ക്ക് മുകളിൽ വളരെ താഴ്ന്ന് പറന്ന വിമാനം റോഡിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കാറുകളിലേക്ക് വിമാനം ഇടിച്ചുകയറി. വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിരക്കേറിയ ഹൈവേയിൽ ചിന്നിച്ചിതറി കിടക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
© Copyright 2024. All Rights Reserved