തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിന് അസം ഗവർണർ ഗുലാബ് ചന്ദ് കഠാരിയയെ പുറത്താക്കണമെന്ന് തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും ആവശ്യപ്പെട്ടു. രാജസ്ഥാനിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിക്കു വേണ്ടി കഠാരിയ പ്രചാരണത്തിൽ ഏർപ്പെട്ടതാണ് വിവാദമായത്.ഗവർണർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ നടപടി സ്വീകരിക്കണമെന്നു തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കും പരാതി നൽകും. ദിവസങ്ങൾക്കു മുൻപ് അസം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ മിസോറമിൽ പ്രചാരണത്തിൽ പങ്കെടുത്തതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കേണ്ട ഗവർണർ ചെയ്തതു ഭരണഘടനാ വിരുദ്ധമാണെന്ന് ആംആദ്മി പാർട്ടി പറഞ്ഞു. സംഭവത്തിൽ ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
© Copyright 2024. All Rights Reserved