ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള 'തട്ടിപ്പ് ബജറ്റ്' ആണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചതെന്ന് സിപിഐ എംപി പി സന്തോഷ് കുമാർ. കേരളത്തെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബിഹാറിന്റെ പേര് പരാമർശിച്ചതിന്റെ പത്തിലൊന്ന് പോലും കേരളത്തെക്കുറിച്ച് പരാമർശിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങളോടൊന്നും കാര്യമായ പ്രതികരണം കാണിച്ചില്ലെന്നും എം പി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
© Copyright 2025. All Rights Reserved