ആന്ധ്രാപ്രദേശിൽ മൂന്ന് ഹോട്ടലുകളിൽ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ക്ഷേത്രപരിസരത്തുള്ള മൂന്ന് ഹോട്ടലുകൾക്കാണ് ഭീഷണി ലഭിച്ചത്.
-----------------------------
ഭീഷണിയെ തുടർന്ന് പൊലീസും സ്നിഫർ നായ്കളും ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുപ്പതി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസുലു പറഞ്ഞു.
© Copyright 2024. All Rights Reserved