തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഏറെ സ്വീകാര്യനായ മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കുകയാണ് പി.വി. അൻവറിൻ്റെ ലക്ഷ്യമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. മലപ്പുറത്ത് വോട്ടിങ് ശതമാനം കൂടാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം ആർ.എസ്.എസിന്റെ പ്രചാരകനാണ് എന്ന ആരോപണം വഴി മതനിരപേക്ഷ സമൂഹങ്ങളിലെ സി.പി.എമ്മിന്റെ ജനകീയത ഇല്ലാതാക്കാനാണ് ശ്രമം. അൻവർ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണ്. അൻവറിൻ്റെ പേരിന് ആരും എതിരല്ല, അൻവർ നിസ്കരിക്കുന്നതിനും എതിരല്ല. അദ്ദേഹത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കേരളത്തിൽ ഇതൊന്നും വിലപ്പോവില്ല. പാർട്ടിയെയും മുഖ്യമന്ത്രിയെയും ഒന്നും ചെയ്യാൻ അൻവറിന് സാധിക്കില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
© Copyright 2024. All Rights Reserved