തമിഴക വെട്രി കഴകം എന്ന പേര് നടൻ വിജയ്‌യുടെ പാർട്ടിക്ക് നൽകിയതിനെതിരെ പരാതി. തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവ് വേൽമുരുകൻ തമിഴക വെട്രി കഴകം എന്ന പേര് നൽകരുതെന്ന് ആവശ്യപ്പെട്ടു. ടിവികെ എന്നാണ് ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് അത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നുമാണ് വേൽമുരുകന്റെ പരാതി. വിജയിടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേൽമുരുകൻ പറഞ്ഞു അതേസമയം ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന്. തമിഴക വാഴ്‌വുരിമൈ കക്ഷി രൂപവത്കരിച്ചത് 2012ലാണ്. ക്യാമറ ചിഹ്നത്തിൽ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ചുരുക്കപ്പേര് ടിവികെ എന്നാണ്.
വിജയ്‌യുടെ പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മീഷൻ അംഗീകാരം നൽകുമ്പോൾ പേര് പ്രശ്‌നമാകുമെന്നും ഈ വിഷയം കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വേൽമുരുകൻ പറഞ്ഞു. നടൻ വിജയ് പുതിയ പാർട്ടി പ്രഖ്യാപിച്ചത് ഫെബ്രുവരി 2 നാണ്. പാർട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്നാണ്.വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുക എന്ന ലക്ഷ്യമെന്നാണ്.
© Copyright 2024. All Rights Reserved