ലോകത്തിലെ മികച്ച നഗരമായി തുടർച്ചയായ പത്താം വർഷവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലണ്ടൻ. ലോകത്തിലെ മറ്റ് മഹാനഗരങ്ങളായ ന്യൂയോർക്ക്, പാരിസ്, ടോക്കിയോ എന്നിവയെ പിന്നിലാക്കിയാണ് ലണ്ടൻ ഈ നേട്ടം സ്വന്തമാക്കിയത്.ഇതോടെ സാംസ്‌കാരികവും സാമ്പത്തികവുമായ ശക്തികേന്ദ്രമെന്ന നില കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
-------------------aud--------------------------------
റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, സാമ്പത്തിക വികസനം എന്നീ മേഖലയിലെ പ്രമുഖ ആഗോള ഉപദേഷ്ടാവായ റെസോണൻസ് ആണ് വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി റാങ്കിങ് നിശ്ചയിക്കുന്നത്. ഒരു മില്യണിൽ അധികം ജനസംഖ്യയുള്ള നഗരങ്ങളെ ഉൾപ്പെടുത്തിയാണ് ഏറ്റവും മികച്ച നഗരം ഏതെന്നു വിലയിരുത്തുന്നത്. മാറുന്ന പശ്ചാത്തലത്തിലും ലണ്ടൻ അതിന്റെ ആകർഷണീയതയും സൗന്ദര്യവും തുടർച്ചയായി പ്രകടിപ്പിക്കുന്നതും ഒരു കാരണമാണ്. ഏകദേശം 30 രാജ്യങ്ങളിൽ നിന്നായി 22,000 വ്യക്തികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.
© Copyright 2025. All Rights Reserved