തുടർച്ചയായ രണ്ട് മാസങ്ങളിൽ സമ്പദ് വ്യവസ്ഥ ചുരുങ്ങിയതോടെ ബ്രിട്ടൻ സാമ്പത്തിക പ്രതിസന്ധി നിരീക്ഷണത്തിലെന്ന് വിദഗ്ധർ. ഒക്ടോബർ ബജറ്റിന് മുൻപുള്ള നാല് ആഴ്ചകളിൽ വളർച്ച 0.1 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
-------------------aud--------------------------------
പൊതുഖജനാവിനെ കുറിച്ച് മന്ത്രിമാർ 'ദുരന്തങ്ങൾ' പാടിനടന്നതോടെയാണ് റീട്ടെയിലർമാരും, ഹോൾസെയിലർമാരും ആഘാതം നേരിട്ടത്. ഇതിന് ശേഷമാണ് 40 ബില്ല്യൺ പൗണ്ടിന്റെ നികുതി വേട്ട നടപ്പാക്കിയത്. 'ഒക്ടോബറിൽ തുടർച്ചയായ രണ്ടാം മാസവും വളർച്ച മുരടിച്ചതോടെ യുകെ സാമ്പത്തിക പ്രതിസന്ധിയുടെ നിരീക്ഷണത്തിലായി. 2020 ഏപ്രിലിന് ശേഷം തുടർച്ചയായി രണ്ട് മാസങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒക്ടോബർ വരെയുള്ള മന്ന് മാസങ്ങളിൽ വളർച്ച 0.1 ശതമാനമാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.
© Copyright 2025. All Rights Reserved