ജനുവരി 3 ന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ മിനി പൂരം ഒരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്ത് പൂരമൊരുക്കാൻ സുരക്ഷാ അനുമതി തേടി. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. 15 ആനകളെ അണിനിരത്തി മിനി പൂരം നടത്താനാണ് ആലോചന.
-------------------aud--------------------------------fcf308
ജനുവരി മൂന്നിന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ നഗരത്തിലുണ്ട്. ഈ സമയത്ത് മിനി പൂരമൊരുക്കാനാണ് അനുമതി തേടിയത്. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ പൂരം പ്രദർശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുകയാണ്. തൃശൂരിൽ എത്തുന്ന മോദി തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിലും പങ്കെടുക്കും. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വനിതാ സംരംഭകർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗത്തിലുള്ള രണ്ട് ലക്ഷത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക.
© Copyright 2024. All Rights Reserved