തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു. ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. ആന സ്ഥലത്ത് അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. പരിക്കുകളോടെ ആന പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടഞ്ഞത് ചീരകുളം പൂരത്തിനെത്തിച്ച ആനയാണ്. എഴുന്നെള്ളിപ്പിന് ഇറക്കുന്നതിന് മുൻപ് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം.
© Copyright 2024. All Rights Reserved