തൃശൂർ എടുത്തോണ്ട് പോയാൽ നമ്മളെങ്ങനെ അങ്ങോട്ട് പോകും,; ബിജെപിയെ പരിഹസിച്ച് കെ മുരളീധരൻ

04/01/24

തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബി ജെ പി പ്രതീക്ഷ വെയ്ക്കേണ്ടതില്ലെന്ന് വടകര എം പി കെ മുരളീധരൻ. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തേക്കിൻകാട് നടന്ന പരിപാടിയിൽ പങ്കെടുത്തവർ പ്രധാനമന്ത്രി വിളിച്ചത് കൊണ്ടാണ് പോയത്. അല്ലാതെ അതെല്ലാം ബി ജെ പി വോട്ടുകളല്ല. എത്രയൊക്കെ ശ്രമിച്ചാലും അവർക്ക് തൃശൂർ ലഭിക്കാൻ പോകുന്നില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

-------------------aud--------------------------------fcf308

തൃശൂരൊക്കെ ആരെങ്കിലും എടുത്ത് കൊണ്ടുപോയാൽ നമ്മളെങ്ങനെ നാളെ അവിടേക്ക് പോകും. വാഗ്ദാനങ്ങളൊക്കെ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നത് ഇവിടുത്തെ വീട്ടമ്മമാർക്കൊക്കെ അറിയാം. അതൊക്കെ നോക്കി അവർ വോട്ട് ചെയ്തോളും. തൃശൂരെ പ്രസംഗത്തിൽ ഇടക്കിടെ മോദി പിണറായിയെ സ്വർണവും വെള്ളിയുമൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള അന്തർധാരായാണ് വ്യക്തമാക്കുന്നത്. വല്ലാതെ കളിക്കേണ്ട സ്വർണം കൈയ്യിലുണ്ടെന്നാണ് മോദി പറയുന്നത്. പിണറായി അതുകൊണ്ടാണ് നരേന്ദ്ര മോദിയെന്ന് പോലും തികച്ച് പറയാത്തത്. പാർലമെന്റിൽ എംപിമാരെ സസ്പെന്റ് ചെയ്തതിൽ പ്രതികരിക്കാത്തതും അതുകൊണ്ടാണ്.മോദി തരാത്തത് കൊണ്ടല്ല, എംപിമാർ ചോദിക്കാത്തത് കൊണ്ടാണ് ധനസഹായം കേന്ദ്രം തരാത്തത് എന്നാണ് പിണറായി പറയുന്നത്. എന്നാൽ ഞങ്ങൾ ചോദിക്കാത്തത് കൊണ്ടല്ല, ഇവിടെ ചോദിച്ചാൽ അവിടേയും അവിടെ ചോദിച്ചാൽ ഇവിടേയും ചോദിക്കാൻ പറയുന്നത് കൊണ്ടാണ്', മുരളീധരൻ പറഞ്ഞു.വടകരയിൽ ഇക്കുറിയും മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി പറഞ്ഞാൽ ഇത്തവണയും മത്സരിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. 'എന്റെ താത്പര്യം മാറി നിൽക്കാനാണ്. എന്നാൽ നേതൃത്വം പറഞ്ഞാൽ അനുസരിക്കും. സിറ്റിങ് എംപിമാർ തന്നെ മത്സരിക്കട്ടെയെന്ന ധാരണയാണ് ഉണ്ടാക്കിയിട്ടുള്ളത്', അദ്ദേഹം പറഞ്ഞു. കണ്ണൂർ ലോക്സഭ സീറ്റിൽ മത്സരിക്കില്ല. കണ്ണൂരിലേക്ക് മാറേണ്ട ആവശ്യം ഇപ്പോൾ നിലവിലില്ല. അവിടെ യുവാക്കൾ മത്സരിക്കട്ടെ. വടകരയിൽ ആര് മത്സരിച്ചാലും ഭയമില്ല. ഞാൻ വിജയിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കില്ല. മണ്ഡലത്തിൽ തന്നാൽ കഴിയുന്ന വിധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. പിണറായി സർക്കാരിന്റെ പോഷക സംഘടനയായി കേരള പോലീസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.കേരള പോലീസിൽ നിന്നും പലതും പ്രതീക്ഷിക്കേണ്ടി വരും. എന്നാൽ പിണറായി തമ്പുരാൻ എന്നും നാട് വാഴില്ലെന്ന് കേരള പോലീസും മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu