കമൽ ഹാസന്റെ രണ്ട് മുഖങ്ങളാണ് ടീസറിൽ കാണാനാവുക. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിമ്പുവിന്റെയും കമൽ ഹാസന്റെയും ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. എആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. അടുത്ത വർഷം ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. മദ്രാസ് ടാക്കീസും രാജ് കമൽ ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved