
ലോക്കൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെൻഷൻകാരുടെ വിന്റർ ഫ്യൂവൽ പേയ്‌മെന്റുകൾ തിരിച്ചെത്തിക്കാൻ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ലേബർ ഗവൺമെന്റിന് എതിരായ പൊതുജന രോഷം നിഗൽ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ അടുപ്പക്കാർ ചർച്ചയ്ക്ക് വിധേയമാക്കുകയാണ്.
-------------------aud--------------------------------
വിന്റർ ഫ്യൂവൽ പേയ്‌മെന്റ് റദ്ദാക്കിയ നടപടിയിൽ തിരുത്തൽ വരുത്തി ജനരോഷം തണുപ്പിക്കാൻ ലേബർ നീക്കം നടത്തുന്നത്. സമ്പൂർണ്ണമായി നടപടി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്‌മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടിൽ നിന്നും വർദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
പൊതുതെരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളിൽ ഒന്നായിരുന്നു വിന്റർ ഫ്യൂവൽ പേയ്‌മെന്റ് റദ്ദാക്കിയ തീരുമാനം. വലിയ വിവാദമായി മാറിയെങ്കിലും ഇത് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാൽ ലേബർ ഇതിനെ ന്യായീകരിച്ച് വരികയായിരുന്നു. എന്നാൽ ലോക്കൽ തെരഞ്ഞെടുപ്പിൽ വോട്ടർമാർ തിരിച്ചടി നൽകിയതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന ആശങ്ക ചില കാബിനറ്റ് മന്ത്രിമാർ തന്നെ ഉയർത്തുന്നുണ്ട്.
പ്രായമായ വോട്ടർമാർ ഇപ്പോൾ റിഫോം യുകെയ്ക്ക് പിന്തുണ നൽകുന്നതിലേക്ക് ഈ തെറ്റാണ് കാരണമായതെന്ന് പല ലേബർ എംപിമാരും വിമർശിക്കുന്നു. സുരക്ഷിതമെന്ന് ലേബർ വിശ്വസിച്ച റൺകോൺ & ഹെൽസ്ബി ഉപതെരഞ്ഞെടുപ്പിൽ റിഫോം ജയിച്ചുകയറിയത് സ്റ്റാമറിനെയും സംഘത്തെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ചെയ്തത്.
ചാൻസലർ റേച്ചൽ റീവ്‌സിന്റെ കടുംപിടുത്തങ്ങളിൽ എംപിമാർ രോഷാകുലരാണ്. 10 മില്ല്യൺ പെൻഷൻകാരുടെ 300 പൗണ്ട് വരെയുള്ള പേയ്‌മെന്റാണ് റീവ്‌സ് നീക്കം ചെയ്തത്.
















© Copyright 2025. All Rights Reserved