എനർജി ബില്ലുകൾക്ക് മേലുള്ള ഗ്രീൻ നികുതികൾ നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്ത് ടോറികൾ. തെരഞ്ഞെടുപ്പ് പോരാട്ടം ജീവിതച്ചെലവുകൾ സംബന്ധിച്ച് വിഷയത്തിൽ നടക്കുമെന്ന് ഉറപ്പായതോടെയാണ് ജനങ്ങളെ ചാക്കിലാക്കാൻ ഓഫർ തൊടുത്തിരിക്കുന്നത്.
-------------------aud--------------------------------
ജൂലൈ 4 തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തന്നെ 100 പൗണ്ടിലേറെ കുറവ് വരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ ഈ കുറവ് പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനാകിനും ഉത്തേജനമേകും.
ബില്ലുകൾ കുറച്ച് നിർത്താൻ എനർജി സെക്രട്ടറി ക്ലെയർ കൗടിനോ മറ്റ് നിരവധി പദ്ധതികളും അവതരിപ്പിക്കും. അടുത്ത അഞ്ച് വർഷത്തേക്ക് എനർജി ബില്ലുകളിൽ ഏർപ്പെടുത്താനിരുന്ന ഗ്രീൻ ടാക്‌സുകൾ നിലവിലെ തോതിനേക്കാൾ കുറച്ച് നിർത്തുമെന്നും വാഗ്ദാനം ചെയ്യും. പാർലമെന്റിന്റെ കാലത്ത് മുഴുവൻ എനർജി പ്രൈസ് ക്യാപ്പ് നിലനിർത്തുമെന്നും കൗടിനോ വ്യക്തമാക്കും. എനർജി ബില്ലുകളിലെ തീരുമാനങ്ങളിൽ ജനങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ടോറികളെന്ന് എനർജി സെക്രട്ടറി അവകാശപ്പെടുന്നു. നെറ്റ് സീറോ സംബന്ധിച്ച് വസ്തുതാപരമായ നിലപാട് സ്വീകരിക്കുന്ന ഗവൺമെന്റും, കുടുംബങ്ങൾക്ക് അനാവശ്യ ബില്ലുകൾ ചുമത്തുന്ന ലേബർ പാർട്ടിയും തമ്മിലാണ് വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് അവർ ചൂണ്ടിക്കാണിച്ചു.
2030-ഓടെ ഇലക്ട്രിസിറ്റി മേഖല കാർബൺ രഹിതമാക്കാനാണ് ലേബർ പദ്ധതി. രാജ്യത്തിന്റെ ഉടമസ്ഥതയിൽ ജിബി എനർജി ആരംഭിച്ച് ബില്ലുകൾ കുറയ്ക്കാമെന്നാണ് കീർ സ്റ്റാർമറുടെ വാദം. എന്നാൽ ഇതിന് നികുതി കൂട്ടേണ്ടി വരുമെന്ന് ടോറികൾ മുന്നറിയിപ്പ് നൽകുന്നു.
© Copyright 2024. All Rights Reserved