തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാൻ അള്ളാഹു അക്ബർ മുഴക്കുകയും ഗാസക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്ത ഗ്രീൻ പാർട്ടി കൗൺസിലർക്ക് എതിരെ യഹൂദ സമൂഹം ശക്തമയി രംഗത്തെത്തി. ഇസ്രയേലിനെതിരെ പോരാടാൻ ഹമാസിന് അവകാശമുണ്ടെന്നായിരുന്നു മൊതിൻ അലി എന്ന കൗൺസിലർ പറഞ്ഞത്. ഇസ്രയേലികൾ തൊലിവെളുത്ത പ്രമാണിമാരാണെന്നും കൗൺസിലർ പറഞ്ഞിരുന്നു. ഇസ്രയേലികൾ ഇരകളല്ലെന്നും, അധിനിവേശക്കാർക്കെതിരെ പോരാടുകയായിരുന്നു ഹമാസ് ചെയ്തതെന്നും അലി പറഞ്ഞിരുന്നു.
-------------------aud--------------------------------
സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോകളിലൂടെയാണ് മൂന്ന് കുട്ടികളുടെ പിതാവായ മൊതിൻ അലി ഇക്കാര്യങ്ങൾ പറഞ്ഞത്. ലീഡ്‌സ് സിറ്റി കൗൺസിലിലെക്കുള്ള തെരഞ്ഞെടുപ്പിൽ ഗിപ്റ്റൺ ആൻഡ് ഹെയർഹിൽസ് വാാർഡിൽ നിന്നും ജയിച്ച അലി ഇത് ഗാസയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള വിജയമാണ് എന്നായിരുന്നു അവകാശപ്പെട്ടത്. ലോകത്തിലെ എറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പാണ് ഗാസ എന്നും അലി ആരോപിച്ചിരുന്നു.
യഹൂദവിരുദ്ധതക്കെതിരെ നടപടികൾ എടുക്കാൻ സർക്കാർ നിയമിച്ച സ്വതന്ത്ര ഉപദേഷ്ടാവ് ഇക്കാര്യത്തിൽ ഇടപെട്ടേക്കും എന്ന നില വന്നതോടെയാണ് ഗ്രീൻസ് പാർട്ടി അലിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തയ്യാറായതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 75 ഓളം കൗൺസിൽ സീറ്റുകളിലായിരുന്നു ഗ്രീൻസ് പാർട്ടി ജയം കണ്ടത്. ഇക്കാര്യം പാർട്ടി നേതൃത്വവുമായി മുൻ എം പിയായ ലോർഡ് മാൻ പാർട്ടി നേതൃത്വവുമായി സംസാരിക്കാൻ തയ്യാറെടുക്കുകയുമായിരുന്നു.
അലിയ്ക്കൊപ്പം തന്നെ കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച മറ്റു ചില കൗൺസിലർമാർക്കെതിരെയും അവഹേളനപരമായ പരാമർശങ്ങൾ നടത്തി എന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച, ഗ്രീൻസ് പാർട്ടിയിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള 40 ഓളം കൗൺസിലർമാർ മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിരുന്നതായി ഒരു വിശകലന റിപ്പോർട്ടിൽ പറയുന്നു. പാലസ്തീനിയൻ പതാകക്ക് മുൻപിൽ നിന്നായിരുന്നു അലി, തന്റെ വിജയം ഗാസയിലെ ജനങ്ങൾക്ക് ഉള്ളതാണെന്ന് അവകാശപ്പെട്ടത്.
© Copyright 2024. All Rights Reserved