തെരുവില്‍ വച്ച് തല്ലുണ്ടാക്കിയ കേസില്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തന്റെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോള്‍ ഫെലോസിനെ ആക്രമിച്ചതിന് എംപി കുറ്റസമ്മതം നടത്തി.
-------------------aud--------------------------------
മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ ചെഷയറിലെ ഫ്രോഡ്‌ഷാമില്‍ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ലേബര്‍ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ എംപിയെ ജയിലിലേക്ക് മാറ്റി.
അക്രമത്തിനിരയായ ആള്‍ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടര്‍ന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ആക്രമണം തുടര്‍ന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു.
© Copyright 2025. All Rights Reserved