തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുർവേദിക്‌സിനും ബാബാ രാംദേവിനും സഹായി ബാലകൃഷ്ണനും എതിരെയെടുത്ത കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി നടപടികൾ അവസാനിപ്പിച്ചു. ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരുടെ നടപടി.
-------------------aud--------------------------------
രാംദേവും ബാലകൃഷ്ണയും പതഞ്ജലി ആയുർവേദ ലിമിറ്റഡും നൽകിയ ഉറപ്പുകൾ മാനിച്ച് കോടതി നടപടികൾ അവസാനിപ്പിച്ചതായി ഇവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗതം തുലക്ദാർ പറഞ്ഞു. കേസിൽ കോടതി നേരത്തെ വാദം കേൾക്കൽ പൂർത്താക്കിയിരുന്നു. കോവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ മേലിൽ ഇത്തരത്തിൽ പരസ്യങ്ങൾ നൽകില്ലെന്ന് പതഞ്ജലി ഉറപ്പു നൽകിയെങ്കിലും പിന്നെയും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു. തുടർന്നാണ് കോടതിയലക്ഷ്യ നടപടകൾക്കു തുടക്കം കുറിച്ചത്.
© Copyright 2024. All Rights Reserved