തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തിൽ മൈക്രോവേവ് ഓവനിൽ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയിൽ കൻസാസ് സിറ്റിയിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിൻ്റെ മരണത്തിൽ മാതാവ് മരിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവർ കുഞ്ഞിനെ പൊള്ളലേറ്റ് ചലനമറ്റ നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതായി അവർ കണ്ടെത്തിയിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിരുന്നു. വീട്ടിൽനിന്ന് പുകയും ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കുഞ്ഞിനെ എടുത്തുകൊണ്ടിരുന്ന മറിയ പെട്ടെന്ന് തൊട്ടിലാണെന്ന് കരുതി ഓവനിൽ വച്ചാതാവാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
യുവതിയുടെ മാനസികാവസ്ഥയിലെ പ്രശ്‌നമാകാം ഇത്തരത്തിൽ ദുരന്തത്തിലേക്ക് നയിച്ചതെന്നും സുഹൃത്ത് പൊലീസിനോട് സൂചിപ്പിച്ചു. നിലവിൽ ജാക്സൺ കൗണ്ടി ഡിറ്റക്ഷൻ സെന്ററിലാണു യുവതിയുള്ളത്. ഇത് സംബന്ധിച്ച് കുടുതൽ വിശദീകരണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ല.
© Copyright 2023. All Rights Reserved