തൊഴിൽസ്ഥലത്തെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്കെതിരേ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് ശശി തരൂർ എംപി. ഇത്തരം കുറ്റവാളികൾക്കു കർശനമായ ശിക്ഷയും പിഴയും നൽകണമെന്നും അദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങൾ ജോലിസ്ഥലത്ത് അവസാനിക്കുന്നില്ലെന്നും പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും തരൂർ അറിയിച്ചു.
-------------------aud--------------------------------fcf308
ജോലിഭാരവും തൊഴിൽ സമ്മർദവും മൂലം അകാലത്തിൽ മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. അന്നയുടെ പിതാവുമായി നടത്തിയ സംസാരം വൈകാരികവും ഹൃദയഭേദകവുമായിരുന്നെന്നു എക്‌സിൽ തരൂർ എഴുതി.
അതേസമയം, ഏണസ്റ്റ് ആൻഡ് യങ്ങിലെ കടുത്ത ജോലി സമ്മർദത്തെ തുടർന്ന് മരിച്ച 26കാരിയായ അന്ന സെബാസ്റ്റ്യന്റെ കുടുംബത്തിന് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ലോക്സഭ പ്രതിപക്ഷ നേതാവ് അന്നയുടെ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൊഫഷണലുകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പോരാടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കൊച്ചിയിലെ അവരുടെ വീട് സന്ദർശിച്ച ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി) ചെയർമാൻ പ്രവീൺ ചക്രവർത്തിയാണ് കോൾ സംഘടിപ്പിച്ചത്. അന്നയുടെ പെട്ടെന്നുള്ള ദാരുണമായ വിയോഗത്തിൽ രാഹുൽ അനുശോചനം രേഖപ്പെടുത്തുകയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൊഫഷണലുകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വലിയ താൽപ്പര്യത്തിനായി ഈ വിഷയത്തെക്കുറിച്ച് വളരെ പ്രയാസകരമായ നിമിഷത്തിൽ സംസാരിക്കാൻ കുടുംബത്തിന്റെ ധൈര്യത്തെയും നിസ്വാർത്ഥതയെയും അഭിനന്ദിക്കുകയും ചെയ്തു. എഐപിസി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഈ ആവശ്യത്തിനായി പോരാടുമെന്ന് കോൺഗ്രസ് നേതാവ് അവർക്ക് ഉറപ്പ് നൽകിയതായി പ്രസ്താവനയിൽ പറയുന്നു. രാഹുലുമായുള്ള ആശയവിനിമയം 10 മിനിറ്റോളം നീണ്ടുനിന്നതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved