തർക്കം തീർന്നു, ഏവരും അയോധ്യ രാമക്ഷേത്രത്തിൽ എത്തി അനുഗ്രഹം വാങ്ങണം'; ബാബറി കേസ് ഹരജിക്കാരൻ ഇഖ്ബാൽ അൻസാരി

22/01/24

അയോധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിലെ മുൻ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി. പോരാട്ടങ്ങളും തർക്കങ്ങളും പൂർണമായും അവസാനിച്ചിരിക്കുകയാണെന്നും ബാബറി കേസ് ഹരജിക്കാരൻ ഇഖ്ബാൽ അൻസാരി പറഞ്ഞു .
 
"എല്ലാ മതങ്ങളുടെയും എല്ലാ ദേവതകളും അയോധ്യാ നഗരത്തിൽ വസിക്കുന്നു. ഇന്നാണ്  പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇത് രാമമന്ദിരത്തിന്റെ തുടക്കമാണ്. നടന്ന സമരമങ്ങളെന്തായിരുന്നാലും ഇന്ന് ജനങ്ങളുടെ ദിവസമാണ്. ഇനി, അയോധ്യയിൽ എന്തുണ്ടെങ്കിലും ആളുകൾ സന്ദർശിച്ച് കാണണം; ദൈവം രാമൻ കാണിച്ചുതന്ന പാതയിലൂടെ അവർ സഞ്ചരിക്കണം." ന്യൂസ് ഏജൻസിയായ എഎൻഐ യോട് പ്രതികരിക്കവെ അൻസാരി  പറഞ്ഞു.
ഇഖ്ബാൽ അൻസാരിക്ക് ഇന്ന് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.   ‘പ്രാണപ്രതിഷ്ഠ’ക്കായി അയോധ്യയിലെത്തിയ പ്രധാനമന്ത്രിയേയും ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നന്നും വാതിക്കൽ വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതാണ് തങ്ങളുടെ പാരമ്പര്യമെന്നും അൻസാരി പറയുന്നു. കോടതി വിധിയെ ബഹുമാനിക്കുന്നതായും അൻസാരി കൂട്ടിച്ചേർത്തു.
സ്ഥലം പള്ളിയുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആദ്യമായി കോടതിയെ സമീപിച്ച അഞ്ചുപേരിലൊരാൾ ഇഖ്ബാൽ അൻസാരിയുടെ പിതാവ് ഹാഷിം അൻസാരിയാണ്. കീഴ്ക്കോടതികളും ഹൈക്കോടതിയും കടന്ന് കേസ് സുപ്രീംകോടതിയിലെത്തിക്കുന്നതിനിടെ, 2016-ൽ ഹാഷിം അൻസാരി മരിച്ചതോടെ ഹ‌ർജി മകൻ ഇഖ്ബാൽ അൻസാരി ഏറ്റെടുക്കുകയായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu