ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിൽ വൈറസ് ഭീതിയിലാഴ്ത്തി ഇരിക്കുകയാണ് ചെന്നൈ കോയമ്പേട് മാർക്കറ്റ്. ചെന്നൈ മഹാനഗരത്തിലെ 1.25 കോടിയോളം വരുന്ന ജനങ്ങൾക്കും പഴം, പച്ചക്കറി, പൂ കർഷകർക്കും തമ്മിലുള്ള പാലമാണ് കോയമ്പേട് മാർക്കറ്റ്. തമിഴ്നാടിന് പുറമേ കേരളം, ആന്ധ്ര പ്രദേശ്, കർണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നും കോയമ്പേട് മാർക്കറ്റിലേക്ക് പഴവും പച്ചക്കറിയും എത്തുന്നു. അവിടങ്ങളിലെ കൃഷിയിടങ്ങളിൽനിന്ന് കർഷകർ നേരിട്ട് വാഹനങ്ങൾ വിളിച്ചും ഇടനിലക്കാർ വഴിയുമാണ് കോയമ്പേടിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. കൈതച്ചക്ക ഇഞ്ചി ചക്ക ഏലം തുടങ്ങി നിരവധി സാധനങ്ങൾ കേരളത്തിലെ പല ഭാഗത്തു നിന്നായി കോയമ്പേട് മാർക്കറ്റിൽ എത്തുന്നുണ്ട്.
ഈ വാഹനം തിരിച്ചു പോകും വഴി ദിണ്ടിവനത്ത് നിന്ന് തണ്ണിമത്തനും കയറ്റുന്നു. നാടക യുപി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഉരുളക്കിഴങ്ങും, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉള്ളിയും നാടകത്തിൽ നിന്ന് ഇഞ്ചി പൂവ് തുടങ്ങിയവയും, നീലഗിരി യിൽ നിന്ന് ക്യാരറ്റ് ക്യാപ്സിക്കം ബീറ്റ്റൂട്ട് എന്നിവ തുടങ്ങി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി ഒരുദിവസം 900 വാഹനങ്ങൾ മാർക്കറ്റിൽ എത്തുന്നു എന്നതായി കണക്കുകൾ രേഖപ്പെടുത്തുന്നു. ചരക്ക് വാഹനവുമായി എത്തുന്നവർ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് മടക്കയാത്രയ്ക്ക് വരുന്നത് അതുവരെ മാർക്കറ്റിലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് അവർ താമസിക്കുന്നത്. മാർക്കറ്റും പരിസരവും വ്യാപാരികളുടെ നിയന്ത്രണത്തിലാണ്.ആ സംഘടിത ശക്തിയെ ഭയന്നാണ് ലോക്ക്ഡൗൺ കാലത്തും സാമൂഹിക അകലമെന്ന നിർദ്ദേശം നിരന്തരം ലംഘിച്ചിട്ടും സർക്കാർ കയ്യുംകെട്ടി നോക്കി നിന്നത്. ഒടുവിൽ മാർക്കറ്റിനെ കേന്ദ്രീകരിച്ച് ആന്ധ്രയിൽ 26 പേർക്കും വയനാട്ടിൽ 7 പേർക്കും കോവിട് രോഗം സ്ഥിതീകരിച്ചു. ആന്ധ്ര ലോഡുമായി എത്തിയ വാഹനങ്ങൾ തിരിച്ചുവന്നത് കോവിഡ് വൈറസ് വാഹികൾ ആയിട്ടാണ്. പ്രസ്തുത സാഹചര്യത്തിൽ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും ഉത്തർ പ്രദേശും കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങേണ്ടി വരും.
© Copyright 2023. All Rights Reserved