മന്നാർ കടലിടുക്കിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം കാരണം തെക്കേ ഇന്ത്യയിൽ ഡിസംബർ 16 വരെ മഴ മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾക്കാണ് മഴ മുന്നറിയിപ്പുള്ളത്.
-----------------------------
തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണ്. ജലസംഭരണികൾ തുറന്നതോടെ ജാഗ്രതയിലാണ് ചെന്നൈയും സമീപ ജില്ലകളും. തെക്കൻ തമിഴ്നാട്ടിലെ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
© Copyright 2024. All Rights Reserved