ദക്ഷിണ കൊറിയ മുഖ്യശത്രു, യുദ്ധ സാഹചര്യം വന്നാൽ ഒഴിവാക്കില്ല: മുന്നറിയിപ്പുമായി കിം ജോങ് ഉൻ

17/01/24

ദക്ഷിണ കൊറിയ 'മുഖ്യ ശത്രു'വാണെന്നും
യുദ്ധത്തിലേക്കു പോകുന്ന സാഹചര്യമുണ്ടായാൽ അത് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയൻ പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലാണ് കിമ്മിൻ്റെ പ്രസ്‌താവന.

ദക്ഷിണ കൊറിയ ഭരണത്തകർച്ചയ്ക്കും പിടിച്ചടക്കലിനും ശ്രമിക്കുന്നതിനാൽ അവരുമായി ഒരുമിക്കുക സാധ്യമല്ല. ദക്ഷിണ കൊറിയയാണ് രാജ്യത്തിന്റെ പ്രഥമ ശത്രുവെന്ന് ഉത്തര കൊറിയക്കാരെ ബോധവത്കരിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും കിം അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയെ ദക്ഷിണ കൊറിയയിൽനിന്നു വേറിട്ട പ്രദേശമായി നിർവചിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഒഴിവാക്കാൻ ഉദ്ദേശ്യവുമില്ല. ദക്ഷിണ കൊറിയയെ യുദ്ധത്തിൽ പൂർണമായും കീഴടക്കാനും തിരിച്ചുപിടിക്കാനും ഉത്തര കൊറിയ പദ്ധതിയിടണം. ദക്ഷിണ കൊറിയക്കാരെയും ഇനി സഹപൗരന്മാരായി കാണരുത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം അവസാനിപ്പിക്കണം. പ്യോങ്യാങ്ങിലെ പുനരേകീകരണത്തിന്റെ സ്‌മാരകം നശിപ്പിക്കണം.''- കിം ജോങ് ഉൻ ആഹ്വാനം ചെയ്തു. ദക്ഷിണ കൊറിയയെ ശത്രുരാജ്യമെന്ന് വിളിച്ചത് 'രാജ്യ ദ്രോഹം' ആണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ പറഞ്ഞതിനു പിന്നാലെ, കൊറിയൻ ഏകീകരണവും ഇരു രാജ്യങ്ങളിലേക്കുമുള്ള ടൂറിസവും കൈകാര്യം ചെയ്യുന്ന മൂന്നു സംഘടനകളും അടച്ചുപൂട്ടാൻ കിം നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഉത്തര കൊറിയയുടെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾക്കിടെയാണിത്. യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധത്തിൽ കിം ജോങ് ഉൻ അപകടം മണക്കുന്നതിനാലാണ് ഇപ്പോഴത്തെ പ്രസ്‌താവനകൾ എന്ന് സോളിലെ ഇവാ വുമൺസ് സർവകലാശാലയിലെ വോൻ ഗോൺ പാർക്ക് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ‌് റിപ്പോർട്ട് ചെയ്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu