തമിഴ്നാട്ടിലെ അവിനാശി താലൂക്കിലെ ‘അയിത്ത മതിൽ’ പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാർ താമസിക്കുന്ന സ്ഥലമാണിത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടർന്നാണ് മതിൽ പൊളിക്കാൻ ഉത്തരവായത്.
വിഐപി നഗറിൽ സവർണ വിഭാഗം സ്ഥലം വാങ്ങി താമസം തുടങ്ങിയതോടെ ദളിതരുടെ വഴിയടച്ച് മതിൽ കെട്ടി. ഇതോടെ പൊതുവഴിയിലെത്താൻ ഇവർക്ക് രണ്ട് കിലോമീറ്റർ നടക്കേണ്ടിവന്നിരുന്നു. സേവൂർ ഗ്രാമത്തിൽ ദളിതർക്ക് വഴി മുടക്കി നിർമിച്ച മതിലാണ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തിരുപ്പൂരിലെത്തിയ കനിമൊഴിയൊട് പ്രദേശ വാസികൾ പരാതി പറയുകയായിരുന്നു. തുടർന്ന് കനിമൊഴി ജില്ലാ കളക്ടർ ടി ക്രിസ്തുരാജിനെ ബന്ധപ്പെട്ടു. പരാതി നൽകിയതിനെ തുടർന്ന് റവന്യു അധികൃതർ എത്തി മതിലിൻറെ ഒരു ഭാഗം പൊളിച്ചു മാറ്റി. മതിലിൻറെ ശേഷിക്കുന്ന ഭാഗം പൊളിക്കുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.
© Copyright 2025. All Rights Reserved