നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ അതിജീവിത. തന്നെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്‌താവനക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകി.
-------------------aud----------------------------
ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തൻ്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് സംസ്ഥാന പൊലീസിലെ മുതിർന്ന ഡി.ജി.പി ആയിരുന്ന ശ്രീലേഖ പൊലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്.
© Copyright 2024. All Rights Reserved