ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സർക്കാർ

29/06/24

ദില്ലിയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

-------------------aud--------------------------------

വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്റെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർ‌ന്ന് വീണ് ഒരാൾ മരിച്ചിരുന്നു. അതേസമയം മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കി. വസന്ത് കുഞ്ചിൽ മതിലിടഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu