കർഷകരുടെ ദില്ലി ചലോ മാർച്ചിന് നേരെ പോലീസ് ഇന്ന് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. 40 മിനിറ്റോളം സംഘർഷാവസ്ഥ നീണ്ടുനിന്നു. ഡൽഹി-ഹരിയാന അതിർത്തിയിലെ ശംഭുവിൽ ആയിരകണക്കിന് പ്രതിഷേധക്കാർ എത്തിയിരുന്നു.
--------------
കഴിഞ്ഞ ഞയറാഴ്ച് നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിച്ചത്.101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി മാർച്ച് നടത്തുന്നത്. ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള മൂന്നാമത്തെ ശ്രമത്തിലാണ് കർഷക സംഘടനകൾ.
© Copyright 2024. All Rights Reserved