നാലാം ടി20യിൽ ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണെയെ കൺകഷൻ സബ് ആയി ടീമിൽ ഉൾപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഇംഗ്ലണ്ട് നായകൻ ജോഷ് ബട്‌ലർ. മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 15 റൺസിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി. എന്നാൽ പകരക്കാരനെ തെരഞ്ഞെടുത്തത് വിവാദങ്ങൾക്ക് വഴിയൊരുക്കി.
-------------------aud------------------------------
ദുബെയ്ക്ക് പകരം ഹർഷിത് എന്നത് സമാനമായ ഒരുപകരക്കാരനല്ല. തങ്ങൾ അതിനോട് യോജിക്കുന്നില്ലെന്ന് ബട്‌ലർ പറഞ്ഞു. ശിവം ദുബെ ബൗളിങ് മെച്ചപ്പെടുത്തുകയോ ഹർഷിത് ബാറ്റിങ് മെച്ചപ്പെടുത്തകുയോ ചെയ്താലെ ഈ സബ് ഒരേ പോലെയുള്ളവർ തമ്മിൽ ആവുകയുള്ളുവെന്നും ബട്‌ലർ പറഞ്ഞു ഒരേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെന്നും എന്നാൽ ഈ നിയമം ഇന്നലത്തെ മത്സരത്തിൽ പാലിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഇത് അംഗീകരിക്കാനികില്ലെന്നും ബട്‌ലർ പറഞ്ഞു. ദുബെയുടെ കണക്ഷൻ പകരക്കാനായി ടി20യിൽ അരങ്ങേറ്റം കറിച്ച ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ തീരുമാനത്തിന് മുൻപ് ഇംഗ്ലണ്ടിനോട് കൂടിയാലോചിച്ചിട്ടില്ലെന്ന് ബട്‌ലർ പറഞ്ഞു. ഞങ്ങളുമായി ഒരു കൂടിയാലോചനയും നടന്നില്ല. ബാറ്റ് ചെയ്യാൻ വന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നത് അതാണ്. ഹർഷിത് ആർക്ക് പകരമാണ് കളിക്കുന്നത്. അദ്ദേഹം ഒരു കണകഷൻ പകരക്കാരനാണെന്ന് അവർ പറഞ്ഞു. അതിനോട് എനിക്ക് വിയോജിപ്പണ്ടായിരുന്നു. അത് സമാനമായ പകരക്കാരനല്ല. ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു. തുല്യരായ താരങ്ങളല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. എന്തായാലും മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് വ്യക്തത തേടും' ബട്‌ലർ കൂട്ടിച്ചേർത്തു.
2020ൽ ഓസ്‌ട്രേലിയക്കെതിരായ ഒരു ടി20യിൽ രവിന്ദ്ര ജഡേദയെ കൺകഷൻ പകരക്കാരനായ യുശ്വേന്ദ്ര ചാഹൽ വന്നപ്പോൾ സമാന സാഹചര്യവുമായി ഈ സംഭവം താരതമ്യം ചെയ്യപ്പെട്ടു. അന്ന് ആ നടപടിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
© Copyright 2024. All Rights Reserved