അധികാരത്തിൽ നിന്നും പുറത്തായ മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ കടുത്ത ആരോപണങ്ങളാണ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ ഉന്നയിക്കുന്നത്. ദുർബലനായ പ്രധാനമന്ത്രിയാണ് ഋഷി എന്നും തീരെ സത്യസന്ധനല്ല എന്നും അവർ ആഞ്ഞടിക്കുന്നു. വാഗ്ദാനങ്ങളിൽ നിന്നും ഋഷി പുറകോട്ട് ഒപൊായതായും അവർ ആരോപിക്കുന്നു. ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞപ്പോൾ പ്രസിദ്ധപ്പെടുത്തിയ മൂന്ന് പേജ് വരുന്ന ഒരു കത്തിലൂടെയാണ് സുവെല്ല ആരോപണങ്ങൾ ഉന്നയിക്കുന്നത്.റുവണ്ട പദ്ധതിയെ മുൻനിർത്തി പാർട്ടിക്കുള്ളിൽ ശക്തമായ ഒരു വിമത നീക്കം നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ''ഒരാൾ വ്യക്തമായും സത്യസന്ധനായിരിക്കണം; നിങ്ങളുടെ പദ്ധതികൾ ഒന്നും തന്നെ നടപ്പാകുന്നില്ല, റെക്കോർഡ് എണ്ണം തെരഞ്ഞെടുപ്പു പരാജയങ്ങളെയാണ് നമ്മൾ അഭിമുഖീകരിച്ചത്; നിങ്ങളുടെ പരിഷ്‌കാരങ്ങൾ അമ്പേ പരാജയപ്പെട്ടു; നമുക്ക് ഇനി സമയമില്ല. നിങ്ങൾ നിങ്ങളുടെ പ്രവർത്തന രീതി ഉടൻ മാറ്റണം.'' കത്തിൽ സുവെല്ല പറയുന്നു.വിശ്വാസയോഗ്യമായ ഒരു ബദൽ പദ്ധതി നിർദ്ധേശിക്കുന്നതിലും ഋഷി പരാജ്യപ്പെട്ടു എന്ന് കത്തിൽ പറയുന്നു. മാത്രമല്ല, തന്റെ നിർദ്ദേശങ്ങൾ പാടെ അവഗണിക്കുകയായിരുന്നു എന്നും സുവെല്ല പറയുന്നുണ്ട്. റൂളിംഗുകൾ അവഗനിച്ച് റുവാണ്ടൻ പദ്ധതിയുമായി മുന്നോട്ട് പോകുന്ന തരത്തിൽ ആഭ്യന്തര നിയമങ്ങൾ മാറ്റുന്നതിന്റെ അടിയന്തിര ആവശ്യമായിരുന്നു ഈ നിർദ്ദേശം എന്നാണ് കരുതപ്പെടുന്നത്.ഡൗണിംഗ് സ്ട്രീറ്റ് ഈ കത്തിനോടുള്ള ആദ്യ പ്രതികരണം പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ, അതിൽ വാഗ്ദാനങ്ങളിൽ നിന്നും ഋഷി പുറകോട്ടുപോയി എന്നതുൾപ്പടെയുള്ള സുവല്ലെയുടെ ആരോപണങ്ങൾ നിഷേധിക്കുന്നില്ല. പ്രധാനമന്ത്രി വാക്കിലല്ല, പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും, ബ്രിട്ടീഷ് ജനതയുടെ താത്പര്യം സംരക്ഷിക്കാൻ ശക്തമായ ഒരു സംഘത്തെയാണ് ഇപ്പോൾ ഋഷി രൂപീകരിച്ചിരിക്കുന്നതെന്നും അതിൽ പറയുന്നു. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നിയമങ്ങൾ നടപ്പിലാക്കിയതുമോലം ചാനൽ വഴിയുള്ള കുടിയേറ്റം കുറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച കത്തിൽ മുൻ ഹോം സെക്രട്ടറിക്ക് അവർ നൽകിയ സേവനങ്ങൾക്ക് കൃതജ്ഞതയും രേഖപ്പെടുത്തുന്നുണ്ട്.അതേസമയം തീവ്ര വലത് ആഭിമുഖ്യമുള്ള കൺസർവേറ്റീവ് പാർട്ടി എം പി മാരും ഋഷിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. മന്ത്രിസഭ പുനസംഘടനയിൽ ഡേവിഡ് കാമറൂണിന് ഒരു തിരിച്ചു വരവിനുള്ള വഴിയൊരുക്കിയതിൽ അവർ അതൃപ്തരാണ്. അതുപോലെ, വലതുപക്ഷക്കാരുടെ പ്രിയങ്കരിയായ സുവല്ലയെ നീക്കം ചെയ്ത നടപടിയും അവർക്ക് ദഹിച്ചിട്ടില്ല.
© Copyright 2023. All Rights Reserved