ദുൽഖറിന് 2024ൽ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ഇല്ലായിരുന്നു. പക്ഷേ തെലുങ്കിൽ പ്രദർശനത്തിന് എത്തിയ ചിത്രം ലക്കി ഭാസ്‍കർ വൻ ഹിറ്റായി മാറി. ദുൽഖർ സോളോ നായകനായി 100 കോടി ക്ലബിലുമെത്തി. ഒടിടിയിലും മറ്റൊരു നേട്ടം സ്വന്തമാക്കിയതിനെ കുറിച്ചാണ് പുതിയ റിപ്പോർട്ട്. ഒരു മലയാളം നടൻ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതിൽ ഉയർന്ന തുകയാണ് ദുൽഖർ സിനിമയ്‍ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത്. ലക്കി ഭാസ്‍കറിന് ഒടിടിക്ക് 30 കോടിയിൽ അധികം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
-------------------aud------------------------------
ലക്കി ഭാസ്‍കർ ഒടിടിയിലും ഹിറ്റ് ചിത്രമായി മാറിയിരുന്നു. ലക്കി ഭാസ്‍കർ ആഗോളതലത്തിൽ 112 കോടിയിൽ അധികം നേടിയപ്പോൾ മുൻനിര മലയാള താരങ്ങളും കൊതിക്കുന്ന പാൻ ഇന്ത്യൻ പദവിയിലേക്കും ആണ് ദുൽഖറിന്റെ കുതിപ്പ്.
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കർ. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ ആണ്.കിംഗ് ഓഫ് കൊത്തയാണ് മലയാളത്തിൽ ഒടുവിൽ ദുൽഖറിന്റേതായെത്തിയത്.
© Copyright 2025. All Rights Reserved