ദോഹ ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും. വിമാനത്തവളത്തിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഓട്ടോണോമസ് വാഹനങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണ യാത്രകൾ ആരംഭിച്ചു.
-------------------aud--------------------------------
ഓട്ടോണമസ് ബസ്, ഓട്ടോണമസ് ബാഗേജ് ട്രാക്ടർ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഓട്ടോണമസ് വാഹനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓരോ വാഹനങ്ങൾ വിമാനത്താവളത്തിൽ ഉപയോഗിച്ച് തുടങ്ങിയത്.ഖത്തർ ഏവിയേഷൻ സർവീസസ്, എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്‌മെന്റ് കമ്പനിയായ മതാർ ( MATAR), ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് (QSTP) എന്നിവയുമായി സഹകരിച്ചാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റവും പുതിയ ഓട്ടോണമസ് ഗതാഗത സംവിധാനം നടപ്പിലാക്കുക. ജിപിഎസ്, എഐ -ഡ്രൈവൺ സിസ്റ്റങ്ങൾ, വിവിധ ഇന്റലിജന്റ് സെൻസറുകൾ, ലിഡാറുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനങ്ങൾ ഉയർന്ന പ്രവർത്തന സുരക്ഷയും കാര്യക്ഷമതയും നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
© Copyright 2024. All Rights Reserved