ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം ഫസ്റ്റ് ലുക്കടക്കം വൻ ചർച്ചയായി മാറിയതിനാൽ വിജയ് ആരാധകർ ആവേശത്തിലാണ്. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം സിനിമയുടെ പുതിയ അപ്‍ഡേറ്റാണ് ചർച്ചയാകുന്നത്.
ദ ഗോട്ടിന്റെ പുതിയ ഷെഡ്യൂൾ തുടങ്ങുന്നത് ഫെബ്രുവരി ഒന്നിനായിരിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. വർഷത്തിന്റെ രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദർശനത്തിന് എത്തും എന്നും ട്രേഡ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. വിഎഫ്എക്സ്, സിജിഐ ജോലികൾ പൂർത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുക എന്നുമാണ് റിപ്പോർട്ട്. വിജയ്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് ദ ഗോട്ട്.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായത് ചർച്ചയായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ വിജയ് നായകനായപ്പോൾ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോർഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്. പാർഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തിൽ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി രാജ്യമൊട്ടാകെ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.
© Copyright 2024. All Rights Reserved