കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. യാതൊരു മുന്നറിയിപ്പുമില്ലാതെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതില്‍ നടന്‍ സുരേഷ് ഗോപി അതൃപ്തനെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകുന്ന സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. എന്തായാലും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം സുരേഷ് ഗോപിയെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഡയറക്ടര്‍ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും കരുവന്നൂര്‍ പദയാത്ര ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആണെന്നും നേതാക്കള്‍ പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു.
കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്. സുരേഷ് ഗോപിയുടെ വിപുലമായ അനുഭവസമ്പത്തും സിനിമാ രംഗത്തെ വൈഭവവും ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് ഠാക്കുർ കുറിച്ചു. 1995ലാണ് കോല്‍ക്കത്തയില്‍ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത്. രാജ്യത്തെ സിനിമ- ടിവി പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണു കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്. നടനും സംവിധായകനുമായ ആർ. മാധവനെ കേന്ദ്ര സർക്കാർ ഈ മാസമാദ്യം പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്‌ടിഐഐ) പ്രസിഡന്‍റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നിയമിച്ചിരുന്നു.
© Copyright 2023. All Rights Reserved