നടിയും ഗായികയുമായ വിജയ ലക്ഷ്മി മരിച്ച നിലയിൽ

14/02/24

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു.

നടിയും ഗായികയുമായ വിജയ ലക്ഷ്മി എന്ന മല്ലിക രജ്പുത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻപൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് 35കാരിയായ വിജയലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് വിജയലക്ഷ്മിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീറാം പാണ്ഡേ പറഞ്ഞു. മാതാവായ സുമിത്ര സിംഗ് ആണ് വിജയ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'മകളുടെ മുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും തുറന്നില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ വിജയ ലക്ഷ്മിയെ കണ്ടെത്തിയത്.; തുടർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മാതാവ് സുമിത്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ ഗായികയായ വിജയ ലക്ഷ്മി 2014ൽ കങ്കണ റണാവത്ത് നായികയായ റിവോൾവർ റാണി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ ബിജെപിയിൽ ചേർന്നെങ്കിലും രണ്ട് വർഷത്തിന് ശേഷം പാർട്ടി വിട്ടു. 2022ൽ ഭാരതീയ സവർണ സംഘ് സംഘടനയുടെ ദേശീയ സെക്രട്ടറി ജനറലായി ചുമതലയേറ്റിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu