സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസർക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി.നയതന്ത്രബാഗേജ് പരിശോധിക്കാൻ അധികാരമുണ്ടോയെന്ന ചോദ്യത്തിന് സംശയകരമായ സാഹചര്യത്തിൽ പരിശോധിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീ സോളിസിറ്റർ ജനറൽ എസ് വി രാജു മറുപടി നൽകി. കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് വ്യക്തമായ മറുപടി നൽകാമെന്നും എസ് വി രാജു അറിയിച്ചു.
-------------------aud----------------------------
കേസിൻറെ വിചാരണ കേരളത്തിൽ നിന്ന് ബംഗലുരുവിലേക്ക മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിൻറെ അസൗകര്യത്തെ തുടർന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി
© Copyright 2023. All Rights Reserved