കരിങ്കാളിയല്ലേ’ എന്ന ഗാനം പരസ്യത്തിനായി ഉപയോഗിച്ച നയൻതാരയ്‌ക്കെതിരെ പരാതി. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്.
-------------------aud--------------------------------
ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെൻഡിങ് ആയത്. മലയാള സിനിമയിലെയും തെന്നിന്ത്യൻ ഭാഷകളിലെയും നിരവധി പ്രമുഖർ പാട്ടിന്റെ പശ്ചാത്തലത്തിൽ റീൽസ് ചെയ്തിരുന്നു. എന്നാൽ നയൻതാര ഈ പാട്ടിന്റെ റീൽ ചെയ്തത് പുതിയ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിന് വേണ്ടിയാണ് എന്നാണ് നിർമ്മാതാക്കളുടെ പരാതി. ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രമോഷൻ വീഡിയോ എത്തിയത്. ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞു എന്നാണ് പാട്ടിന്റെ യഥാർത്ഥ നിർമാതാക്കൾ പറയുന്നത്. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ വ്യക്തമാക്കി. കരിങ്കാളിയല്ലേ എന്ന ഗാനത്തിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്. വിദ്യാശങ്കർ പി.എസ് ആണ് സംവിധാനവും എഡിറ്റിംഗും ഛായാഗ്രഹണവും.
© Copyright 2023. All Rights Reserved