പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് ഗയാന. തലസ്ഥാനമായ ജോർജ്‍ടൗണിൽ വെച്ച് പ്രസിഡന്റ് ഡോ. ഇർഫാൻ അലിയാണ് പുരസ്കാരം മോദിക്ക് സമ്മാനിച്ചത്. ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാർക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി പറഞ്ഞു.
-------------------aud--------------------------------
ജോർജ്‍ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ 'ദ ഓർഡർ ഓഫ് എക്സലൻസ്' മോദിക്ക് സമ്മാനിച്ചത്. വരും കാലത്ത് ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പരസ്കാരം സ്വീകരിച്ച ശേഷം പ്രത്യാശ പ്രകടിപ്പിച്ചു. ചരിത്രപരമായിത്തന്നെ രണ്ട് രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളതെന്നും ആ സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് തന്റെ സന്ദർശനമെന്നും മോദി പറഞ്ഞു. ഗയാനയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കപ്പെടുന്ന നാലാമത്തെ വിദേശ രാഷ്ട്ര നേതാവാണ് നരേന്ദ്ര മോദി.
അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗയാനയിലെത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡറും പ്രധാനമന്ത്രി മാർക്ക് ആന്റലി ഫിലിപ്സിനുമൊപ്പം ഒരു ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റിനൊപ്പം ഗ്രെനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ എന്നിവരും എത്തിയിരുന്നു. ഗയാനയ്ക്ക് പുറമെ ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ 'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും' മോദിക്ക് സമ്മാനിക്കും
© Copyright 2024. All Rights Reserved