തൃശൂർ ബിജെപി നടത്തുന്ന 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. തുടർന്ന് റോഡ് മാർഗം തൃശൂരിലെത്തി. കലക്‌ടർ വി.ആർ.കൃഷ്‌ണതേജയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
-------------------aud--------------------------------fcf308
കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാധ മോഹൻ അഗർവാൾ, എ.പി.അബ്‌ദുല്ലക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, ബിജെപി സംസ്ഥഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിച്ചു . തൃശ്ശൂരിൽ ബി ജെ പിയുടെ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ..
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിൻ്റെ (എസ്‌പിജി) നിയന്ത്രണത്തിലുള്ള സമ്മേളനനഗരിയും പരിസരവും സായുധ സേനാംഗങ്ങളുടെ കാവലിലാണ്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയും വേദിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ട്. മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.അതേമയം, തൃശ്ശുരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ചില സംഘടനകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ചില സംഘടനകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ തന്നെ കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹിളാ സംഗമം പരിപാടിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത്രയധികം വനിതകൾ പങ്കെടുക്കുന്ന ഒരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്.
© Copyright 2024. All Rights Reserved