എൻ എച്ച് എസ്സിലെ ജൂനിയർ ഡോക്ടർമാരുടെ സമരപരമ്പരക്കൊണ്ടു പൊറുതിമുട്ടിയ സർക്കാർ, നഴ്സിംഗ് ജീവനക്കാരുടെ ശമ്പള വർദ്ധനവും മറ്റ് തൊഴിലധിഷ്ഠിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവര ശേഖരണത്തിനായി കൺസൾട്ടേഷൻ ആരംഭിച്ചു. നഴ്സുമാർക്ക് മാത്രമായി ഒരു വേതന ഘടന രൂപപ്പെടുത്തിയാൽ ഉണ്ടാകാൻ ഇടയുള്ള പ്രയോജനങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമുള്ള തെളിവുകൾ ശേഖരിക്കലാണ് ലക്‌ഷ്യം. അതുപോലെ ഈ മേഖലയിലെ ജോലിക്കയറ്റം, പ്രൊഫഷണലിസം തുടങ്ങിയ കാര്യങ്ങളും ഇതിൽ പരിഗണിക്കപ്പെടും.
=================aud=======================
നിലവിലുള്ള അജണ്ട ഫോർ ചേഞ്ച് വേതന ഘടന, നഴ്സിംഗ് ജോലിയുടെ സ്വഭാവത്തിലെ പരിണാമത്തിനും, സങ്കീർണ്ണതയ്ക്കും അനുസരിച്ച് വേതനം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 2023-ൽ ആർ സി എന്നുമായി ശമ്പള വർദ്ധനവ് സംബന്ധിച്ച ചർച്ചകളിൽ പുതിയ വേതന ഘടനയെക്കുറിച്ച് പരാമർശം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് ഇപ്പോൾ കൺസൾട്ടേഷന് തുടക്കം കുറിച്ചിരിക്കുന്നത്. കൺസൾട്ടേഷൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആർ സി എൻ ജനറൽ സെക്രട്ടറി പാറ്റ് കല്ലൻ പറഞ്ഞത് നിലവിലെ വേതന ഘടനക്ക് 20 വർഷം തികയുകയാണെന്നും ഇന്നത്തെ ഒരു മാതൃക നഴ്സിന്റെ നൈപുണിയോ, തൊഴിൽ സങ്കീർണതയോ ഒന്നും തന്നെ അതിൽ പ്രതിഫലിക്കുന്നില്ല എന്നുമായിരുന്നു. 2004- ൽ ഇന്നത്തെ വേതന ഘടനക്ക് രൂപം കൊടുക്കുമ്പോൾ നഴ്സിംഗ് എന്നത് അത്ര ആകർഷണീയമായ ഒരു തൊഴിൽ മേഖലയായിരുന്നില്ല. 90 ശതമാനത്തോളം പേരും സ്ത്രീകളായിരുന്നു ഈ മേഖലയിൽ എന്നും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് മാത്രം ഉള്ള ഒരു തൊഴിൽ മേഖലയായിട്ടായിരുന്നു അന്ന് നഴ്സിംഗ് രംഗം പരിഗണിക്കപ്പെട്ടിരുന്നത്. കുറഞ്ഞ് വേതനവും, പദവിയുമൊക്കെ മതി എന്നായിരുന്നു അന്നത്തെ ചിന്ത. എന്നാൽ ഇന്ന് സ്ഥിതിഗതികൾ ആകെ മാറിയിരിക്കുകയാണ്. യു കെയോട് സമാനമായ രാജ്യങ്ങളിൽ നഴ്സുമാർക്ക് യു കെയിൽ ലഭിക്കുന്നതിനേക്കാൾ 20 ശതമാനം ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ടെന്ന് പാറ്റ് കല്ലൻ ചൂണ്ടിക്കാട്ടി.
© Copyright 2024. All Rights Reserved