സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ നയമാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ലെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.-------------------aud--------------------------------സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ നയം. ഒരു ഭാഗത്ത് അനാവശ്യധൂർത്ത്. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം സേവനം ചെയ്തവർക്ക് വരെ പെൻഷൻ ലഭിക്കുന്നുണ്ട്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂൾ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളസദസിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗവർണർ ഉയർത്തിയത്. നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നാണ് ഗവർണർ ആരോപിക്കുന്നത്. എന്താണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് ചോദിച്ച ഗവർണർ പ്രതിസന്ധി കാലത്തും ധൂർത്തിന് കുറവില്ലെന്ന് ആരോപിച്ചു.സെനറ്റിലേക്ക് താൻ നാമനിർദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവൻ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. തന്റെ വിവേചനാധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനിക്കും. താൻ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ കാരണം ആരെയും ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കില്ലെന്നും ഗവർണർ പറഞ്ഞു.
© Copyright 2024. All Rights Reserved