നവകേരള സദസിനായി സ്കൂൾ ബസ് വിട്ടുനൽകാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കോടതി അനുമതിയില്ലാതെ സ്കൂൾ ബസ് വിട്ട് നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നടപടി. നവകേരള സദസിനായി സ്കൂൾ ബശുക്ള വിട്ടു നൽകാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്നാണ് സർക്കുലർ. കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്. നവ കേരള സദസ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്.
© Copyright 2025. All Rights Reserved