നവാസ് ഷെരീഫിൻ്റെ 'ലണ്ടൻ പ്ലാൻ' പാളി': എഐ ഉപയോഗിച്ച് ഇമ്രാന്റെ വിജയ സന്ദേശവുമായി പിടിഐ

10/02/24

പാക്കിസ്‌ഥാനിലെ പൊതു തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്  നടത്തിയ മുന്നേറ്റത്തിനു പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിച്ചു മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ വിജയ സന്ദേശം പുറത്തിറക്കി. ജയിലിൽനിന്ന് ഇമ്രാൻ ഖാൻ എഴുതി നൽകിയ കുറിപ്പ് എഐ ഉപയോഗിച്ചു വിഡിയോ ആക്കുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ വിജയം  തങ്ങളുടെ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്.

പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംഭവബഹുലമായി മുന്നേറുകയാണ് . തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പാകിസ്ഥാൻ മുസ്ലീം ലീഗ് -നവാസിൻ്റെ  മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക്  പിന്നാലെ ജയിലിൽ കിടക്കുന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ്റെ  വിജയപ്രസംഗം പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്  പാർട്ടി പുറത്തുവിട്ടിരിക്കുകയാണ് . വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയം  തങ്ങളുടെ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെയാണ് ഇമ്രാൻഖാൻ്റെ പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.  പോളിംഗ് ദിവസം വലിയ രീതിയിൽ വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായെന്നും  അതുകൊണ്ടുതന്നെ നവാസ് ഷെരീഫിൻ്റെ `ലണ്ടൻ പദ്ധതി´ പരാജയപ്പെട്ടുവെന്നും എഐ സൃഷ്ടിച്ച പ്രസംഗത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. "നിങ്ങളുടെ വോട്ടുകൾ കാരണം ലണ്ടൻ പദ്ധതി പരാജയപ്പെട്ടു... ഒരു പാകിസ്ഥാനിയും അദ്ദേഹത്തെ അതായത് നവാസ് ഷെരീഫ്നെ  വിശ്വസിക്കുന്നില്ല... ലോകം മുഴുവൻ നിങ്ങളുടെ വോട്ടിൻ്റെ ശക്തി കണ്ടു. നിങ്ങൾ നൽകിയ വോട്ടുകൾ സംരക്ഷിക്കുവാനുള്ള കഴിവാണ് ഇനി കാട്ടേണ്ടത്´-എന്നും - ഇമ്രാൻ ഖാൻ പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യ അവകാശം´ വിനിയോഗിച്ചുകൊണ്ട് പൗരന്മാരുടെ അവകാശങ്ങൾക്കുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങൾ അടിത്തറയിട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ ഞങ്ങളെ സഹായിച്ചതിന് ജനങ്ങളെ ഇമ്രാൻ ഖാൻ അഭിനന്ദിക്കുകയും ചെയ്തു.
വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിൻ്റെ പാർട്ടി ഒറ്റക്കക്ഷി അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി. അതേസമയം പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്ന് ഒറ്റ ബ്ലോക്കായി മത്സരിക്കുന്നതിന് പകരം സ്വതന്ത്രരായി മത്സരിച്ച ഇമ്രാൻ ഖാൻ്റെ അനുയായികൾ കൂടുതൽ സീറ്റുകൾ നേടിയിരിക്കുകയാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu