നാടൻ പശുക്കൾ ഇനി 'രാജ്യമാതാ-ഗോമാതാ'; ഉത്തരവിറക്കി മഹാരാഷ്ട്ര സർക്കാർ

01/10/24

നാടൻ പശുക്കൾക്ക് രാജ്യമാതാ-ഗോമാതാ പദവി നൽകി മഹാരാഷ്ട്ര സർക്കാർ. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ നീക്കം.

-------------------aud--------------------------------

മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിന്റെ പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശു ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്. അതിനാൽ അവയ്ക്ക് രാജ്യമാതാ പദവി നൽകാൻ സർക്കാർ തീരുമാനിച്ചു. ഗോശാലകളിൽ തദ്ദേശീയ പശുക്കളെ വർത്തുന്നതിന് ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കുന്നതിന് പ്രതിദിനം 50 രൂപ നൽകുന്ന സബ്‌സിഡി പദ്ധതി നടപ്പാക്കാനും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം. മഹാരാഷ്ട്ര ഗോസേവാ കമ്മീഷൻ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതിനായി ഓരോ ജില്ലയിലും ഗോശാല വെരിഫിക്കേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ തീരുമാനം ഇന്ത്യൻ സമൂഹത്തിൽ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu