ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നാലിൽ ഒരു ഭാഗം പേർ വരുന്ന അഞ്ചുവർഷക്കാലത്തിനിറ്റയിൽ തൊഴിൽ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. യു ഗോ നടത്തിയ സർവ്വേയിലാണ് ഇത് തെളിഞ്ഞത്. ഇതിനോടകം തന്നെ ജീവനക്കാരുടെ ക്ഷാമം നിമിത്തം അതിയായ സമ്മർദ്ദം അനുഭവിക്കുന്ന പൊതു ആരോഗ്യ മേഖലയെ ഇത് കൂടുതൽ സമ്മർദ്ദത്തിൽ ആഴ്ത്തുമെന്ന് മാത്രമല്ല, അതിനെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളുടെ അവസ്ഥ കൂടുതൽ ദുരിതപൂർണ്ണമാക്കുകയും ചെയ്യും.
-------------------aud--------------------------------
ജൂൺ 19 നും 26 നും ഇടയിലായി 1260 എൻ എച്ച് എസ്സ് ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു അഭിപ്രയ സർവ്വേ നടത്തിയത്. അടുത്ത അഞ്ചു വർഷക്കാലം നിങ്ങൾ എൻ എച്ച് എസ്സിൽ ജോലി ചെയ്യാൻ സാധ്യതയുണ്ടോ ഇല്ലയോ എന്നതായിരുന്നു പ്രധാന ചോദ്യം. സർവ്വേയിൽ പങ്കെടുത്തവരിൽ 27 ശതമാനം പേർ അതിനുള്ള സാധ്യതയുണ്ടാവാൻ വഴിയില്ല എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ 14 ശതമാനം പേർ ഉറപ്പിച്ച് പറഞ്ഞത് അടുത്ത അഞ്ച് വർഷക്കാലത്തിനിടയിൽ തങ്ങൾ എൻ എച്ച് എസ്സ് വിട്ടു പോകും എന്ന് തന്നെയാണ്.
അതിനുമുപരിയായി, എട്ടിൽ ഒരാൾ (13 ശതമാനം) പേർ പറഞ്ഞത് വരുന്ന 12 മാസക്കാലത്തിനിടയിൽ തങ്ങൾ എൻ എച്ച് എസ്സ് വിട്ടുപോകും എന്നാണ്. ഏകദേശം പകുതിയോളം പേർ (47 ശതമാനം) പറഞ്ഞത് തങ്ങളുടെ പരിചയത്തിലുള്ളവരോട് എൻ എച്ച് എസ്സിൽ ജോലി ചെയ്യാൻ നിർദ്ദേശിക്കുകയില്ല എന്നാണ്. അതേസമയം 42 ശതമാനം പേർ അങ്ങനെ നിർദ്ദേശിക്കുമെന്നും പറഞ്ഞു.
എൻ എച്ച് എസ്സിന്റെ ഹോസ്പിറ്റൽ വെയ്റ്റിംഗ് ലിസ്റ്റിൽ സമയവും കാത്ത് 8 ലക്ഷത്തിലേറെ കുട്ടികൾ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഈ സർവ്വേഫലവും പുറത്തുവന്നത്. ക്ഷമിക്കാൻ കഴിയാത്ത വിധം ആരോഗ്യ സേവന മേഖല താറുമാറായിരിക്കുകയാണ് എന്നായിരുന്നു വെയ്റ്റിംഗ് ലിസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടിനോട് പ്രധനമന്ത്രി സർ കീർ സ്റ്റാർമർ പ്രതികരിച്ചത്. കുട്ടികൾ എപ്രകാരം ചികിത്സിക്കപ്പെടുന്നു എന്നതിന്റെ ഒരു വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രമുഖ സർജനും, സ്വതന്ത്ര പ്രഭുസംഭാംഗവുമായ ലോർഡ് ഡാർസിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരോഗ്യ സേവനം സംബന്ധിച്ച് കുട്ടികൾ അവഗണിക്കപ്പെടുന്നു എന്നാണ്. ഏകേേദം 1,75,000 കുട്ടികൾ ചികിത്സക്കായി ആറ് മാസം മുതൽ ഒരു വർഷം വരെ കാത്തിരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 30,000 പേർ ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നു എന്നും സൺഡെ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ഒരുലക്ഷത്തോളം കുട്ടികൾക്ക് അടിയന്തിര സേവന വിഭാഗത്തിൽ കഴിഞ്ഞ വർഷം ആറ് മണിക്കൂറിലെറെ ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നെന്നും അതിൽ പറയുന്നു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സക്കായി കാത്തിരിക്കേണ്ട സമയം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
© Copyright 2024. All Rights Reserved