സോണിയ ഗാന്ധി, രാഹുൽ ഗാന്ധിതുടങ്ങിയ തങ്ങളുടെ പ്രധാന നേതാക്കളെ കള്ളക്കേസിൽ കുടുക്കിക്കൊണ്ട് കോൺഗ്രസ് പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ് നരേന്ദ്രമോദി സർക്കാരെന്ന് മല്ലികാർജുൻ ഖർഗെ. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
-----------------------------
വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ഖാർഗെ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ‘ബിജെപി-ആർഎസ്എസ് ഗൂഢാലോചനയുടെ’ ഭാഗമാണ് നിയമത്തിലെ സമീപകാല ഭേദഗതികൾ എന്ന് ആരോപിച്ചു. ബിഹാറിലെ ബക്‌സർ, ഡാൽസാഗർ സ്റ്റേഡിയത്തിൽ പാർട്ടിയുടെ ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖർഗെ. ബിജെപിയും ആർഎസ്എസും ദരിദ്രർക്കും സ്ത്രീകൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും എതിരാണെന്ന് ഖർഗെ ആരോപിച്ചു. അവർക്ക് സമൂഹത്തിന്റെ പുരോഗതിക്കായി ചിന്തിക്കാൻ കഴിയില്ല. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലാണ് അവർ വിശ്വസിക്കുന്നത്. പാർലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബിൽ, സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ഗൂഢാലോചനയാണ് അദ്ദേഹം ആരോപിച്ചു.
ഹിന്ദു – മുസ്ലീം വിഷയങ്ങളെ കുറിച്ച് മാത്രം സംസാരിച്ച് മറ്റ് പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ മോദിയും ബിജെപി നേതാക്കളും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2025. All Rights Reserved