ചൈനയുടെ ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി മുതൽ 10 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. അതിമാരക മയക്കുമരുന്ന് മെക്‌സിക്കോയും കാനഡയും വഴി ചൈന അമേരിക്കയിൽ എത്തിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ പ്രകോപനം.
-------------------aud-------------------------------
മെക്‌സിക്കോയ്‌ക്കും കാനഡയ്‌ക്കും 25 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രധാന വ്യാപാരപങ്കാളികളായ ചൈനയ്‌ക്കും മെക്‌സിക്കോയ്‌ക്കും കാനഡയ്‌ക്കും എതിരെ മാത്രമല്ല യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെയും ട്രംപ് നികുതി ഭീഷണി ഉയർത്തി.
ആദ്യം അധികാരത്തിലെത്തിയ കാലഘട്ടത്തിൽ ട്രംപ് ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് മുപ്പതിനായിരം കോടി ഡോളർ നികുതി ചുമത്തി. പിന്നാലെ അധികാരത്തിലെത്തിയ ബൈഡൻ അധിക ചുങ്കം നിലനിർത്തി. കൂടാതെ ചൈനയിൽനിന്നുള്ള ഇലക്‌ട്രിക് വാഹനങ്ങൾ, സൗരോർജ ബാറ്ററികൾ, അർധചാലകം എന്നിവയ്‌ക്കും അധികനികുതി ചുമത്തി. ഇതുകൂടാതെയാണ് വീണ്ടും നികുതികൂട്ടുമെന്ന പ്രഖ്യാപനം.
© Copyright 2024. All Rights Reserved