നിക്ഷേപത്തട്ടിപ്പിന് വഴിയൊരുക്കിയതിന്റെ പേരിൽ 23,000 ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്ത് മാതൃകമ്പനിയായ മെറ്റ. പ്രധാനമായും ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പാണ് നടന്നതെന്നാണ് വിവരം.
-------------------aud----------------------------
ഡീപ്ഫേക്ക് ടെക്നോളജി, പ്രശസ്തരായ ഫിനാൻസ് കണ്ടന്റ് ക്രിയേറ്റർമാരെ ഉപയോഗിച്ചുള്ള വ്യാജ പരസ്യങ്ങൾ, ക്രിക്കറ്റ് താരങ്ങളെയും ബിസിനസുകാരെയും ഉപയോഗിച്ചുള്ള പ്രമോഷനുകൾ എന്നിവ ഉപയോഗിച്ച് ഇൻവെസ്റ്റ്മെന്റ് ആപ്പുകളും ഗാംബ്ലിങ് വെബ്സൈറ്റുകളും ഈ അക്കൗണ്ടുകൾ പ്രോത്സാഹിപ്പിച്ചുവെന്ന് മെറ്റ കുറിപ്പിൽ പറഞ്ഞു. നിക്ഷേപ ഉപദേശങ്ങൾക്കായുള്ള മെസേജിങ് ആപ്പുകളിലേക്കും ഗൂഗിൾ പ്ലേ സ്റ്റോറിനെ അനുകരിച്ച് ചൂതാട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഒരു വ്യാജ വെബ്സൈറ്റിലേക്കും ഇവർ ആളുകളെ വഴിതിരിച്ചുവിട്ടു.
നിക്ഷേപ തട്ടിപ്പുകാർ ക്രിപ്റ്റോ കറൻസി, റിയൽ എസ്റ്റേറ്റ്, ഓഹരി എന്നിവയിൽ പണം നിക്ഷേപിച്ച് വൻ തുക ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കുകയും ചെയ്യുന്നതായി മെറ്റ പറയുന്നു. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലും വിൽപനക്കാരായി വ്യാജന്മാർ എത്തുന്നുണ്ടെന്ന് മെറ്റ വ്യക്തമാക്കി.
© Copyright 2024. All Rights Reserved