ഖലിസ്ഥാൻ വിഘടനവാദി ഗുർപത് വന്ത് സിംഗ് പന്നൂവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നിഖിൽ ഗുപ്‌തക്കെതിരായ തെളിവുകൾ ഹാജരാക്കാനാവില്ലെന്ന് അമേരിക്ക. കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിൽ ജയിലിലാണ്. ഇയാളെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
-------------------aud--------------------------------
ഇയാളെ അമേരിക്കയിലെത്തിച്ച് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ വിവരങ്ങൾ നൽകാനാകൂ എന്ന് യുഎസ് സർക്കാർ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച മറുപടി സത്യവാങ്മൂലം ഫെഡറൽ പ്രോസിക്യൂട്ടർമാർ കോടതിയിൽ സമർപ്പിച്ചു.
കേസിൽ നിഖിൽ ഗുപ്‌തയ്‌ക്കെതിരായ തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ്, ഫെഡറൽ സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. ഉത്തരവിൻ്റെ തീയതി മുതൽ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് യുഎസ് ജില്ലാ ജഡ്‌ജി വിക്ടർ മാരേറോ നിർദേശിച്ചിരുന്നത്.
ജനുവരി നാലിനാണ് തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഗുപ്‌തയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം നിഖിൽ ഗുപ്ത്ത പ്രവർത്തിച്ചതായാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്.
ഇതിനായി വാടകക്കൊലയാളികളെ ഏർപ്പെടുത്തിയതായും ആരോപിക്കുന്നു. വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ഡൽഹിയിലുള്ള ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഗുപ്‌തയെ നിയോഗിച്ചതെന്നും നവംബർ 29ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 52 കാരനായ ഗുപ്‌തയ്ക്കെതിരെ കൊലപാതകം, വാടകയ്ക്ക് 10 വർഷം വരെ തടവ്, ഗൂഢാലോചന, കൊലപാതകത്തിന് ഗൂഢാലോചന, 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
© Copyright 2024. All Rights Reserved