നിയമം പാലിക്കണം; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പാകിസ്താൻ്റെ പേര് ഒഴിവാക്കിയതിൽ പ്രതികരിച്ച് ഐസിസി

22/01/25

2025 ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ ജഴ്‌സി വിവാദത്തിൽ പ്രതികരിച്ച് ഐസിസി. ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ പ്രിന്റ് ചെയ്യാൻ ബിസിസിഐ വിസമ്മതിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ബിസിസിഐയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി.

-------------------aud------------------------------

ടൂർണമെന്റിന്റെ ഔദ്യോഗികമായ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് കിറ്റിൽ എഴുതാൻ എല്ലാ രാജ്യവും ബാധ്യസ്ഥരാണന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 'ഓരോ ടീമിന്റെയും ജഴ്സിയിൽ ടൂർണമെന്റ് ലോഗോ ചേർക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എല്ലാ ടീമുകളും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്', ഒരു ഐസിസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു. ഐസിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മത്സരങ്ങൾ എവിടെ നടക്കുന്നുവെന്നത് പരിഗണിക്കാതെ ടീമുകളുടെ ജഴ്സിയിൽ ആതിഥേയരുടെ പേര് എഴുതിയിരിക്കണം. കളിക്കാരുടെ കിറ്റിൽ ആതിഥേയ രാജ്യമായ പാക്കിസ്താന്റെ പേരുള്ള ചാമ്പ്യൻസ് ട്രോഫി ലോഗോ കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യൻ ടീമിനെതിരെ കർശന നടപടിയെടുക്കുമെന്നും അപെക്‌സ് ബോർഡ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുന്നോടിയായി പുതിയ വിവാദം ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ പാകിസ്താന്റെ പേര് എല്ലാ രാജ്യങ്ങളും ടൂർണമെന്റിന്റെ പേരിനൊപ്പം പ്രിന്റ് ചെയ്യേണ്ടതാണ്. വേദിയാകുന്ന രാജ്യത്തിന്റെ പേര് ജഴ്‌സിയിൽ പ്രിന്റ് ചെയ്യാത്ത ഇന്ത്യയുടെ നടപടി ഐസിസി പ്രോത്സാഹിപ്പിക്കരുതെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൂട്ടികലർത്തുകയാണ്. അത് ക്രിക്കറ്റിന് നല്ലതല്ല. ആദ്യം പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യൻ ടീം ക്യാപ്റ്റനെയും ബിസിസിഐ അയക്കുന്നില്ല. ഇപ്പോൾ ചാംപ്യൻസ് ട്രോഫിക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ നിന്ന് ബിസിസിഐ ഒഴിവാക്കുന്നു. ഈ നടപടി ഐസിസി അനുവദിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

അടുത്ത മാസം 19നാണ് പാകിസ്താൻ വേദിയാകുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനും ന്യൂസിലാൻഡുമാണ് ​ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu